സംഘ്​പരിവാർ കലാപത്തിന്​ ശ്രമിക്കുന്നു -ജമാഅത്തെ ഇസ്​ലാമി

കാസർകോട്: സംഘ്പരിവാര്‍ മഞ്ചേശ്വരത്തും പരിസരങ്ങളിലും കലാപത്തിന് ശ്രമിക്കുന്നതായി ജമാഅത്തെ ഇസ്ലാമി ജില്ല സെക ്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താല്‍ദിനത്തില്‍ കാസര്‍കോട് ബായാറില്‍ മദ്റസ അധ്യാപകനെ ആക്രമിച്ച സംഭവം ഇതി​െൻറ ഭാഗമാണ്. മദ്റസ അധ്യാപകനെ സംഘ്പരിവാര്‍ കലാപകാരികള്‍ ക്രൂരമായാണ് മർദിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ കരീം മൗലവി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തി​െൻറ ചികിത്സ ഉൾപ്പെടെയുള്ള െചലവ് സര്‍ക്കാര്‍ വഹിക്കണം. കലാപമുണ്ടാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമത്തെ ജാഗ്രതയോടെ കാണണം. സംഘ്പരിവാറി​െൻറ കലാപനീക്കത്തെ ശക്തമായി ചെറുക്കാന്‍ പൊലീസിന് സാധിക്കണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. കരീം മൗലവിയെ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് കെ. മുഹമ്മദ് ഷാഫി, ജില്ല ജനറല്‍ സെക്രട്ടറി അഷ്റഫ് ബായാര്‍ എന്നിവര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.