കണ്ണൂർ: ജില്ലയിൽ മോട്ടോർ ഘടിപ്പിച്ച് കടലിൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഇൻഷുറൻസ ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. 10 മീറ്ററിൽ താഴെ നീളമുള്ളതും 10 മീറ്ററിനും 15 മീറ്ററിനും ഇടയിൽ നീളമുള്ളതുമായ പരമ്പരാഗത യാനങ്ങൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത്. യന്ത്രവത്കൃത ബോട്ടുകൾ പദ്ധതിയുടെ പരിധിയിൽ വരില്ല. യാനത്തിെൻറ ഉടമസ്ഥന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം വേണം. പ്രസ്തുത യാനം കേരള തീരത്തുള്ള ലാൻഡിങ് സെൻറർ/ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാകണം. അപേക്ഷാഫോറം ഫിഷറീസ് വകുപ്പ് ജില്ല ഓഫിസ്, ഫിഷറീസ് സ്റ്റേഷൻ കണ്ണൂർ, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 15നകം ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.