കണ്ണൂർ: പ്രളയാനന്തര കേരളത്തിെൻറ പുനര്‍നിര്‍മിതിക്കായി മികച്ച നിർദേശങ്ങള്‍ അവതരിപ്പിച്ച് വിദ്യാര്‍ഥികൾ. പത ിനൊന്നാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിെൻറ ഭാഗമായി ഗവ. മെന്‍സ് ടി.ടി.ഐയില്‍ നടന്ന പ്രബന്ധ അവതരണത്തിലാണ് കൊച്ചുമിടുക്കന്മാരുടെ സര്‍ഗഭാവനയില്‍ വിരിഞ്ഞ നിർദേശങ്ങള്‍ ഉയര്‍ന്നുവന്നത്. പ്രളയാനന്തര കേരള പുനര്‍നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പ്രബന്ധം. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ദുരന്തനിവാരണത്തെക്കുറിച്ചുള്ള അറിവുകള്‍ ഉള്‍പ്പെടുത്തുക, വികസിതരാജ്യങ്ങളിലെപ്പോലെ ഭവനനിര്‍മാണത്തിന് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുക, പ്രകൃതിയിലെ മനുഷ്യെൻറ ഇടപെടല്‍ കുറക്കുക തുടങ്ങി പ്രകൃതി സംരക്ഷണത്തിനായി നിരവധി നിർദേശങ്ങള്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുെവച്ചു. മത്സരം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്തു. ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ.വി. ഗോവിന്ദന്‍ അധ്യക്ഷതവഹിച്ചു. ഡി.ഡി.ഇ നിർമല ദേവി, ഗവ. ടി.ടി.ഐ പ്രിന്‍സിപ്പല്‍ ഹരിദാസ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോഒാഡിനേറ്റര്‍ കെ.കെ. രവി, എം.ടി. സനേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.