സാമ്പത്തിക സംവരണം: കേന്ദ്രം നീതിബോധവും ഇച്ഛാശക്തിയും തെളിയിച്ചു എൻ.എസ്.എസ് ചങ്ങനാശ്ശേരി: സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള തീരുമാനത്തിലൂടെ കേന്ദ്രസർക്കാർ നീതിബോധവും ഇച്ഛാശക്തിയും തെളിയിച്ചിരിക്കുകയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നടപ്പാക്കുന്ന കാര്യത്തില്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെങ്കിലും മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള തീരുമാനം സ്വഗതാർഹമാണ്. അരനൂറ്റാണ്ടിലേറെയായി എൻ.എസ്.എസ് ഇൗ ആവശ്യം ഉന്നയിച്ചുവരികയായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.