ഉരുവച്ചാൽ/ഗോണിക്കുപ്പ: കുടകിലെ കോൺഗ്രസ് നേതാവും കരേറ്റ സ്വദേശിയുമായ ഗൃഹനാഥൻ ഗോണിക്കുപ്പയിൽ മകളുടെ വീട്ടി ൽ കുഴഞ്ഞുവീണു മരിച്ചു. ഉരുവച്ചാൽ കരേറ്റ കാഞ്ഞിലേരി മൊട്ടയിലെ ഓലകെട്ടിയ പറമ്പ് വീട്ടിൽ പോക്കൂട്ടി ഹാജി (76) ആണ് മരിച്ചത്. കുടക് ജില്ല കോൺഗ്രസ് വൈസ് പ്രസിഡൻറ്, കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം സംസ്ഥാന സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഗോണിക്കുപ്പയിൽ മത്സ്യ വ്യാപാരിയായിരുന്നു. ഭാര്യ: സൈനബ. മക്കൾ: മുനീറ, ഹസീന, നദീറ, ആയിഷ (ഗോണിക്കുപ്പ), ശഫീറ, സയീദ, മിശ്കാത്ത് (ദുബൈ). മരുമക്കൾ: ഹംസ, ശംസുദ്ദീൻ, സിറാജ്, നൗഫൽ, മുസമ്മിൽ, അൻസീല. സഹോദരങ്ങൾ: കുഞ്ഞു, മായിൻ, കാദർ, അശ്റഫ്, ഫാത്തിമ, മൊയ്തൂട്ടി. മൃതദേഹം കാഞ്ഞിലേരിയിലെ വീട്ടിലെത്തിച്ച് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മെരുവമ്പായി മഖാം പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.