മുഴപ്പിലങ്ങാട്-അഴിയൂര്‍ ദേശീയപാത ബൈപാസ്; യാത്രാസൗകര്യം മുടക്കുന്നതിനെതിരെ പൗരസമിതി

തലശ്ശേരി: നിര്‍ദിഷ്ട മുഴപ്പിലങ്ങാട്-അഴിയൂര്‍ ദേശീയപാത ബൈപാസ്, ചിറക്കുനി ഡയറ്റ് ഹയർ സെക്കൻഡറി സ്‌കൂള്‍, ധര്‍മട ം റെയില്‍വേ സ്റ്റേഷന്‍ എന്നിവയുടെ സമീപത്തുകൂടി പോവുന്ന റോഡിന് കുറുകെ പണിയുന്നത് പൊതുജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് പൗരസമിതി ഭാരവാഹികളായ സി.പി. അജിത, വി.എം. ജനാര്‍ദനന്‍, വാര്‍ഡ് മെംബര്‍ സി.എച്ച്. ജസീല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പല സ്ഥാപനങ്ങളിലേക്കുമെത്തിച്ചേരേണ്ടവരുടെ യാത്രാസൗകര്യമാണ് ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അപ്രോച്ച് റോഡിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് നിർമിച്ച് റോഡിനുള്ള സൗകര്യം നിലനിർത്തിയാല്‍ പൊതുജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദവും ഗതാഗത തടസ്സത്തിന് പരിഹാരമാവുകയും ചെയ്യും. നിലവിലെ റോഡ് നിലനിര്‍ത്താന്‍ മുഖ്യമന്ത്രിക്കും ദേശീയപാത ഡയറക്ടര്‍ക്കും നാട്ടുകാർ ഒപ്പിട്ട നിവേദനം നല്‍കിയതായും ഭാരവാഹികൾ പറഞ്ഞു. കണ്‍വീനര്‍ പി.കെ. വിനോദ് കുമാര്‍, സി.കെ. ദിലീപ് കുമാര്‍, എം. സുരേഷ് ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.