അക്രമികൾക്കെതിരെ നടപടി വേണം -സി.പി.െഎ

തലശ്ശേരി: എ.ഐ.എസ്.എഫ് തലശ്ശേരി മണ്ഡലം സെക്രട്ടറിയും സി.പി.െഎ ന്യൂ മാഹി ബ്രാഞ്ചംഗവുമായ കെ.സി. ബുദ്ധദേവ​െൻറ വീട് ആക്രമിച്ച് വീട്ടുപകരണങ്ങൾ നശിപ്പിച്ച സംഭവത്തിന് പിന്നിൽ ബി.െജ.പി, ആർ.എസ്.എസ് സംഘമാണെന്ന് സി.പി.െഎ ആരോപിച്ചു. വനിതാ മതിലിനെ അനുകൂലിച്ചും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് നിലപാടിനെ വിമർശിച്ചും സമൂഹ മാധ്യമങ്ങളിൽ ഇടപെട്ടതാണ് പ്രകോപനത്തിന് കാരണമായത്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് സി.പി.െഎ തലശ്ശേരി മണ്ഡലം സെക്രട്ടറി അഡ്വ. പ്രദീപ് പുതുക്കുടി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.