തലശ്ശേരി: വാഹനത്തിന് കുറുകെയോടിയ തെരുവുനായെ രക്ഷിക്കാനുള്ള ശ്രമത്തിൽ നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ വൈദ്യു തി പോസ്റ്റിലിടിച്ച് തകർന്നു. ഓട്ടോ ഡ്രൈവർ പള്ളൂർ നാലുതറയിലെ വടുവുള്ളതിൽ സുരാജിന് (37) പരിക്കേറ്റു. കാലിനും തലക്കും പരിക്കേറ്റ സുരാജിനെ സംഭവസമയത്ത് അതുവഴി വന്ന തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണാണ് പൊലീസ് വാഹനത്തിൽ ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കതിരൂർ മൂന്നാം മൈലിനടുത്തായിരുന്നു അപകടം. ഇരിട്ടിയിലെ ഭാര്യ വീട്ടിൽനിന്ന് പള്ളൂരിലേക്ക് കുടുംബവുമായി മടങ്ങുന്നതിനിടയിലാണ് സുരാജ് അപകടത്തിനിരയായത്. ഒാേട്ടായിലുണ്ടായിരുന്ന മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.