എടക്കാട് സൂപ്പർ ലീഗ് സെവൻസ്; വിക്ടോറിയ ----ഹുസ്സൻമുക്ക്-------- ജേതാക്കൾ

മുഴപ്പിലങ്ങാട്: യു.എ.ഇയിലെ എടക്കാട്ടുകാർക്ക് നവ്യാനുഭവമായി എടക്കാട് സൂപ്പർ ലീഗ് സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ്. ദു ബൈ അൽ ഖുസൈസിലുള്ള ഫുട്ബാൾ കോർണർ ഗ്രൗണ്ടിൽ നടന്ന സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ പ്രാദേശികാടിസ്ഥാനത്തിൽ എടക്കാടിനെ പ്രതിനിധാനംചെയ്ത് വിക്ടോറിയ ------ഹസ്സൻമുക്ക്-----------, സ്പീഡ് ബോയ്സ് ഡിസ്‌പെൻസറി, ഷൈൻസ്റ്റാർ കുന്നത്തുപള്ളി, മണപ്പുറം ബ്രദേഴ്സ്, എം.ബി.ബി ബീച്ച് ഏരിയ എന്നീ ടീമുകളും യു.എ.ഇയിൽ പഠിക്കുന്ന എടക്കാട് നിവാസികളായ വിദ്യാർഥികളുടെ സത്‍വ നൈറ്റ് റൈഡേഴ്‌സ് ടീമും പങ്കെടുത്തു. ഫൈനലിൽ സ്പീഡ് ബോയ്സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി വിക്ടോറിയ ഹുസ്സൻമുക്ക് ജേതാക്കളായി. മികച്ച താരമായി വിക്ടോറിയയുടെ സാജിർ തെക്കേത്തലയെ െതരഞ്ഞെടുത്തു. എടക്കാട് കുന്നത്ത്പള്ളിയുടെ അർഫിദ് ടോപ് സ്‌കോററായി. പ്രഥമ താരത്തിനുള്ള അവാർഡ് സത്‍വ നൈറ്റ് റൈഡേഴ്സി​െൻറ മാസിൻ മഷൂത് നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.