കാഞ്ഞങ്ങാട്: വികസന രംഗത്ത് അവഗണിക്കപ്പെടുന്നതായി മാണിക്കോത്ത് പ്രദേശവാസികള്‍ക്ക് പരാതി. നിലവിലെ കെ.എസ്.ടി.പി റോഡ് പണിയിലും പൂര്‍ണമായി മാണിക്കോത്തിനെ തഴഞ്ഞുവെന്ന പരാതിയാണ് നാട്ടുകാർ ഉന്നയിക്കുനനത്. കെ.എസ്.ടി.പി റോഡ് പണിയോടനുബന്ധിച്ച് തെരുവോരങ്ങളില്‍ മഡിയന്‍ വരെ നിരവധി സോളാര്‍ വിളക്കുകളാണ് സ്ഥാപിച്ചത്. കാസർകോട് മുതല്‍ പഞ്ചായത്തുകള്‍ സ്ഥാപിച്ച സോളാര്‍ തെരുവ് വിളക്ക് കൂടാതെയാണ് ഇത്. കൂടാതെ മന്ത്രി ചന്ദ്രശേഖരെൻറ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് നിരവധി ഹൈമാസ്‌റ്റ് വിളക്കുകള്‍ കവലകള്‍ അല്ലാത്തിടത്ത് പോലും അനുവദിച്ചപ്പോഴും മാണിക്കോത്തിനെ തഴഞ്ഞതായി നട്ടുകാർക്ക് പരാതിയുണ്ട്്. കൊളവയല്‍ കാറ്റാടി ഭാഗത്തെ സ്‌കൂള്‍ കുട്ടികളടക്കം നിരവധി യാത്രക്കാരുള്ള ഇവിടെ ഒരു ഭാഗത്തേക്ക് ഒരു ബസ് ബേ മാത്രമാണ് പണിതത്. ബസ് കാത്തിരിപ്പ് കേന്ദ്രമില്ല. രണ്ട് കല്യാണ ഓഡിറ്റോറിയത്തില്‍ നിരവധി കല്യാണങ്ങള്‍ നടക്കാറുണ്ടെങ്കിലും രണ്ട് വശത്തുമുള്ള വാഹന പാര്‍ക്കിങ് സ്ഥലങ്ങളിലുള്ള മണ്‍കൂനകള്‍ നീക്കിയിട്ടില്ല. അതുകൊണ്ടുതന്നെ എന്നും ഗതാഗതം തടസ്സപ്പെടാനിടയാകുന്നു. സമീപത്തെ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ 400ഓളം കുട്ടികളെ അധ്യാപകരാണ് റോഡ് മുറിച്ചു കടത്തുന്നത്. ഇവിടെ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷക്കും ഒന്നും ചെയ്തിട്ടില്ല. സീബ്രാലൈന്‍ വഴി കടക്കാന്‍, റോഡ് സൈഡില്‍ മണ്‍കൂനകളായതിനാല്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇരുട്ടുമൂടിയ ടൗണ്‍ പുനർജീവിപ്പിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.