കൂത്തുപറമ്പ്: അറയങ്ങാട് സ്നേഹഭവൻ ചാരിറ്റബിൾ ട്രസ്റ്റിെൻറ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. 25ാം വാർഷികത്തിെൻറ ഭാഗമായി ഒരുവർഷക്കാലം നീണ്ടുനിന്ന വിവിധങ്ങളായ കാരുണ്യ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ സമാപനം കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത വികാരി ഫാ.മൈക്കിൾ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച പുനരധിവാസ കേന്ദ്രത്തിനുള്ള അവാർഡ് വിതരണം ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സി. സുരേഷ്കുമാർ നിർവഹിച്ചു. മടമ്പം ഫൊറോന വികാരി ഫാ. ലൂക്ക് പിതൃക്കയിൽ, ജില്ല സാമൂഹികനീതി വകുപ്പ് ഓഫിസർ കെ. രാജീവ്, സ്നേഹഭവൻ സ്ഥാപക പ്രസിഡൻറ് എം.ജെ. സ്റ്റീഫൻ, എൻ. ജനാർദനൻ, ഇ. മോഹനൻ, സണ്ണി പുത്തൻപുരക്കൽ, ജയിംസ് എടത്തൊട്ടി, എൻ. പ്രകാശൻ, പി. നാരായണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.