ബാലസംഘം അംഗങ്ങൾക്ക് കായികപരിശീലനം

ഇരിക്കൂർ: കൂടാളി പഞ്ചായത്തിലെ അഞ്ചാം വാർഡ് കൊളപ്പയിലെ കുടുംബശ്രീയുടെ കീഴിലെ ബാലസംഘാംഗങ്ങൾക്ക് ദീർഘകാല കായി കപരിശീലനം തുടങ്ങി. കൊളപ്പ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന പരിശീലനക്കളരി കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. നൗഫൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ.വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. നാഷനൽ വോളിബാൾ റഫറി ഹരിദാസ്, സ്റ്റേറ്റ് വോളിബാൾ താരം അശോകൻ ഭാഗീരഥി എന്നിവർ സംസാരിച്ചു. എം. ഷൈമ സ്വാഗതം പറഞ്ഞു. ഫുട്ബാൾ, വോളിബാൾ, കബഡി, ഷട്ടിൽ ബാഡ്മിൻറൺ എന്നീ കളികളിലാണ് പരിശീലനം. അറുപത് കുട്ടികളാണ് പരിശീലനം നേടുന്നത്. അശോകൻ, ഹരിദാസൻ എന്നിവരാണ് പരിശീലനം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.