അൽബിർറ്​ കെട്ടിടോദ്​ഘാടനം

പഴയങ്ങാടി: മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് മുട്ടം നേർവഴി വാട്സ്ആപ് ഗ്രൂപ്പ് നിർമിച്ചുനൽകുന്ന അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ കെട്ടിടം ഉദ്ഘാടനം 28ന് വൈകീട്ട് ഏഴിന് മുഹമ്മദ് ജിഫ്രി തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എസ്.കെ.പി. അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിക്കും. കെ. ആസാദ് അബൂബക്കർ താക്കോൽദാനം നിർവഹിക്കും. ഹനീഫ് ഹുദവി മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ എസ്.കെ.പി. അബ്ദുൽ ഖാദർ ഹാജി, എസ്.എ.പി. മുഈനുദ്ദീൻ, കെ. മൊയ്തീൻ കുഞ്ഞി ഹാജി, നാലകത്ത് അബ്ദുല്ല എന്നിവർ പങ്കെടുത്തു. മാടായി അഴിമതിരഹിത പഞ്ചായത്താകും പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്ത് ജനസൗഹൃദ-കാര്യക്ഷമത-അഴിമതിരഹിത പഞ്ചായത്തായി പ്രഖ്യാപിക്കുമെന്ന് പ്രസിഡൻറ് എ. സുഹറാബി അറിയിച്ചു. പ്രവർത്തനങ്ങളും സേവനങ്ങളും സുതാര്യവും സമയബന്ധിതവുമാക്കുന്നതിനുള്ള സർക്കാർ നിർദേശങ്ങൾ നടപ്പാക്കി വരുകയാണെന്നും ഇതി​െൻറ തുടർച്ചയായി 27ന് ഉച്ച രണ്ടിന് അഴിമതിരഹിത പഞ്ചായത്ത് പ്രഖ്യാപനം നടക്കുമെന്നും പ്രസിഡൻറ് അറിയിച്ചു. പ്രഖ്യാപന സമ്മേളനം കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ എം.പി. ഷാനവാസ് വിശിഷ്ടാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.