പരുമല തീർഥയാത്രക്ക് ഇന്ന് തുടക്കം

കേളകം: കേളകം സ​െൻറ് തോമസ് ഓർത്തഡോക്സ് ശാലോം പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരുമല തിരുമേനിയുടെ ഖബറിടത്തിലേക്കുള്ള കാൽനട തീർഥയാത്രക്ക് ഞായറാഴ്ച തുടക്കമാവുമെന്ന് പള്ളി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമ്പതു ജില്ലകളിലൂടെ 450 കിലോമീറ്റർ സഞ്ചരിച്ച് 12ന് തീർഥയാത്ര പരുമലയിൽ എത്തും. 1993ലാണ് കേളകം സ​െൻറ് തോമസ് ഓർത്തഡോക്സ് ശാലോം പള്ളിയുടെ ആഭിമുഖ്യത്തിൽ പരുമല തീർഥാടനം ആരംഭിച്ചത്. രജതജൂബിലി നിറവിൽ ജൂബിലി യാത്ര ഞായറാഴ്ച രാവിലെ ഇടവക വികാരി ഫാ. ജോർജ് വാക്കനാംപാടം ഫ്ലാഗ്ഒാഫ് ചെയ്യും. 42 അംഗങ്ങളാണ് ഇത്തവണ യാത്രയിൽ പങ്കെടുക്കുന്നത്. പള്ളി വികാരി ഫാ. ജോർജ് വാക്കണാംപാടം, ട്രസ്റ്റിമാരായ റിൻസൻ വടക്കൻ, ബെന്നി കുറുപ്പൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.