മാഹി: മേഖല സ്കൂൾ ശാസ്ത്രമേള 23 മുതൽ 25 വരെ പള്ളൂർ കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂളിൽ നടക്കും. ജീവിതത്തിലെ വെല്ലുവിളികൾക്ക് രാഷ്ട്രീയ പരിഹാരം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ശാസ്ത്രമേള സംഘടിപ്പിച്ചിട്ടുള്ളത്. 32 സ്വകാര്യ - സർക്കാർ വിദ്യാലയങ്ങളിൽനിന്നുള്ള 194 ഇനങ്ങളാണ് മത്സരത്തിനായുള്ളത്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നീ നാല് വിഭാഗങ്ങളായാണ് മത്സരം. മത്സരവിജയികൾക്ക് പുതുച്ചേരിയിൽ നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. എൽ.പി വിഭാഗത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്രോത്സാഹന സമ്മാനം നൽകും. 23ന് രാവിലെ 11ന് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. സി.ഇ.ഒ പി. ഉത്തമരാജ്, കോഒാഡിനേറ്റർ ലിസി ഫെർണാണ്ടസ്, ജെയിംസ് സി. ജോസഫ്, ഉത്തമൻ തിട്ടയിൽ, ടി.പി. ഷൈജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.