കണ്ണൂർ: കണ്ണൂരിൽ പൊതുകേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ നൂറുകണക്കിന് കുട്ടികൾ ആദ്യക്ഷരം കുറിക്കാനെത്തി. ജില്ല ലൈബ്രറിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ എന്നിവർ നേതൃത്വം നൽകി. ചൊക്ലി ഊരാച്ചേരി ഗുരുനാഥൻ ഭവനിൽ കവിയൂർ രാജഗോപാലൻ കുട്ടികളെ എഴുത്തിനിരുത്തി. പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം, ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രം, വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും എഴുത്തിനിരുത്തൽ ചടങ്ങ് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.