മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഷാര്‍ജയിലേക്കു പറന്നുയരുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737- 800 വിമാനം വെള്ളിയാഴ്ച വീണ്ടും പരീക്ഷണ പറക്കല്‍ നടത്തി. കോഴിക്കോടുനിന്ന് പുറപ്പെട്ട് രാവിലെ 7.22ന് ടെര്‍മിനല്‍ സ്റ്റേഷനു മുകളിലെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് കാസര്‍കോട്, വീരാജ്‌പേട്ട ഭാഗങ്ങളിലെയും കിഴക്കന്‍ മലയോരദേശങ്ങളിലെയും വ്യോമപാതയിലൂടെ സഞ്ചരിച്ച് 7.34ന് വീണ്ടും ടെര്‍മിനല്‍ സ്റ്റേഷനു മുകളിലെത്തി. തുടര്‍ന്ന് വീണ്ടും '8' എന്ന ആകൃതിയില്‍ ഇതേ പാതയില്‍ സഞ്ചരിച്ച് 7.46നും 7.55നും 8.07നും ടെര്‍മിനൽ സ്റ്റേഷന് മുകളിലെത്തുകയും റണ്‍വേയിലിറങ്ങാതെ തിരിച്ചുപോവുകയുമായിരുന്നു. പരീക്ഷണ പറക്കലിന് അടുത്തദിവസം ഇന്‍ഡിഗോ വിമാനവും വീണ്ടുമെത്തും. 2016 ഫെബ്രുവരി 29ന് മൂര്‍ഖന്‍പറമ്പില്‍ പരീക്ഷണാർഥം ചെറിയ ഡോണിയര്‍ വിമാനമിറങ്ങുകയും ഈ വര്‍ഷം ഫെബ്രുവരി 18ന് ഡി.വി.ഒ.ആര്‍ (ഡോപ്ലര്‍ വെരിഹൈ ഫ്രീക്വന്‍സി ഓംനി റേഞ്ച്) നിരീക്ഷിക്കുന്നതിന് വിമാനത്താവളത്തിനു മുകളില്‍ ഡോണിയര്‍ വിമാനം വട്ടമിട്ടു പറക്കുകയും ചെയ്തിരുന്നു. ഇതിനകം ചെറുതും വലുതുമായി മൂര്‍ഖന്‍പറമ്പില്‍ 14 തവണ വിമാനമിറങ്ങിക്കഴിഞ്ഞു. നാലുതവണ റണ്‍വേയിലിറങ്ങാതെയും പരീക്ഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.