തളിപ്പറമ്പിൽ എ.ടി.എം കവർച്ചാശ്രമം

തളിപ്പറമ്പ്: . ഏഴാംമൈൽ വടക്കാഞ്ചേരി റോഡിന് എതിർവശത്തെ ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിലാണ് കവർച്ചാശ്രമമുണ്ടായത്. കാമറക്ക് പെയിൻറടിക്കുകയും ലൈറ്റുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാൻ തടസ്സമുണ്ടെന്ന് ബാങ്ക് അധികൃതർക്ക് മനസ്സിലായതോടെ വെള്ളിയാഴ്ച സന്ധ്യയോടെ നടത്തിയ പരിശോധനയിലാണ് കവർച്ചാശ്രമം ബോധ്യപ്പെട്ടത്. പൊലീസിൽ പരാതിനൽകി. വ്യാഴാഴ്ച രാത്രി 11.59നാണ് കാമറക്ക് പെയിൻറടിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. രണ്ടുപേരുടെ ദൃശ്യം കാമറയിൽ പതിഞ്ഞു. വെള്ളിയാഴ്ച പുലർച്ച 1.49ന് അവസാനമായി പണം പിൻവലിച്ചതായും വ്യക്തമാണ്. എ.ടി.എമ്മി​െൻറ ബോക്സ് തകർക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. മോഷണശ്രമം നടക്കുമ്പോൾ ഏഴുലക്ഷത്തിലേറെ രൂപ എ.ടി.എമ്മിലുണ്ടായിരുന്നു. എസ്.ഐ കെ. ദിനേശ‍​െൻറ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണമാരംഭിച്ചു. സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.