തലശ്ശേരി: ലോഗൻസ് റോഡിൽ . നഗരത്തിൽ റോഡുകളിൽ ഇൻറർലോക്ക് പതിക്കുന്നതിെൻറ ഭാഗമായാണ് നിയന്ത്രണമേർപ്പെടുത്തിയതെന്ന് ട്രാഫിക് എസ്.ഐ ചന്ദ്രന്‍ അറിയിച്ചു. കണ്ണൂര്‍ ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്കു വരുന്ന ടാങ്കർലോറിപോലുള്ള വലിയ വാഹനങ്ങൾ ചാല ജങ്ഷനിൽനിന്ന് കാടാച്ചിറ മമ്പറം, കായലോട് കതിരൂര്‍ വഴി ദേശീയപാതയിൽ പ്രവേശിച്ച് പൂക്കോട് പാനൂര്‍ മേക്കുന്നു വഴി കുഞ്ഞിപ്പള്ളി ദേശീയപാതയിലേക്ക് പ്രവേശിക്കണം. ഉച്ച രണ്ടുമണിവരെയായിരിക്കും നിയന്ത്രണം. വടകര ഭാഗത്തുനിന്ന് തലശ്ശേരി പുതിയ ബസ്സ്റ്റാൻഡ് ഭാഗത്തേക്കു പോകേണ്ട ബസുകൾ സൈദാർപള്ളി, മട്ടാമ്പ്രം, വാധ്യാര്‍പീടിക, ട്രാഫിക് ജങ്ഷൻ, ലോഗൻസ് റോഡ് വഴി വധു ജങ്ഷനിൽ നിന്ന് തെറ്റി സ്റ്റാൻഡില്‍ പ്രവേശിക്കണം. രണ്ടാഴ്ചവരെ നിയന്ത്രണം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.