മാനസികാരോഗ്യ ദിനാചരണം

ചക്കരക്കല്ല്: ലോക മാനസികാരോഗ്യ ദിനാചരണത്തി​െൻറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഏരിയ വനിത വിഭാഗം ചർച്ച സായാഹ്നം നടത്തി. 'മാറിവരുന്ന ലോകത്തെ കൗമാരപ്രായക്കാരുടെ മാനസികാരോഗ്യം' എന്ന ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ വിഷയവുമായി ബന്ധപ്പെട്ട ചർച്ച അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജ്യോതി ടീച്ചർ ഉദ്ഘാടനം ചെയ്തു. പുതുതലമുറയുടെ ഭാവി സുരക്ഷിതമാക്കുന്നതിനും അവരുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനും രക്ഷിതാക്കളും അധ്യാപകരും സാമൂഹികപ്രവർത്തകരും ഉന്നത ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്നും അവർക്ക് ബോധവത്കരണവും ദിശാബോധവും നൽകണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. സൈക്കോളജിസ്റ്റ് നാദിറ ജാഫർ മുഖ്യപ്രഭാഷണം നടത്തി. സ്നേഹലത ടീച്ചർ, ഡോക്ടർ ഫൗസിയ, നിത സന്തോഷ്‌, റഷീദ, ജുബീന, സൗദ സുബൈർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. റിംസ് കോളജ് സൈക്കോളജി വിഭാഗം വിദ്യാർഥിനികൾ പരിപാടിയിൽ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി വനിത ഏരിയ കൺവീനർ യു.വി. സുബൈദ അധ്യക്ഷത വഹിച്ചു. ഇ.പി. അഫീമ സ്വാഗതവും അർഷാന നന്ദിയും പറഞ്ഞു. 'സൗഹൃദ കേരളം പെൺകൂട്ടായ്‌മ'യുടെ സൗഹൃദവേദി ചടങ്ങിൽ രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.