ഇരിട്ടി താലൂക്കിൽ സഹകരണസംഘം അസി. രജിസ്​ട്രാർ ഓഫിസ്​ തുടങ്ങി

ഇരിട്ടി: താലൂക്കിൽ സഹകരണസംഘം അസിസ്റ്റൻറ് രജിസ്ട്രാർ ഓഫിസ് പ്രവർത്തനം തുടങ്ങി. 189 സഹകരണസംഘങ്ങളാണ് ഇരിട്ടി അസി. രജിസ്ട്രാർ ഓഫിസി​െൻറ പരിധിയിൽ വരുന്നത്. നേരത്തെ കൂത്തുപറമ്പ് ജോയൻറ് രജിസ്ട്രാർ ഓഫിസി​െൻറ ഭാഗമായിരുന്നു ഇരിട്ടി താലൂക്കിൽ ഉൾപ്പെട്ട വില്ലേജുകൾ. പുന്നാട് സർവിസ് സഹകരണ ബാങ്കി​െൻറ പുന്നാട് ശാഖ ഓഫിസ് കെട്ടിടത്തിലാണ് താൽക്കാലിക ഓഫിസ് പ്രവർത്തിക്കുക. ഓഡിറ്റ് ഒഴികെ സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട മുഴുവൻകാര്യങ്ങളും ഓഫിസി​െൻറ നിയന്ത്രണത്തിലായിരിക്കും. അസി. രജിസ്ട്രാർ ഉൾപ്പെടെ 11 തസ്തികകളാണ് അനുവദിച്ചത്. താലൂക്കിനെ മട്ടന്നൂർ, ഇരിട്ടി, പേരാവൂർ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചായിരിക്കും പ്രവർത്തനം. ഓരോ മേഖലയും ഒരു യൂനിറ്റ് ഇൻസ്പെക്ടറുടെ നിയന്ത്രണത്തിലായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.