അക്ഷരയെ അനുമോദിച്ചു

തലശ്ശേരി: കണ്ണൂർ സർവകലാശാല ബി.എ അഫ്ദലുൽ ഉലമ അറബിക് ഡിഗ്രി പരീക്ഷയിൽ മികച്ച വിജയം നേടിയ പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജ് വിദ്യാർഥിനി അക്ഷര ശശിധരനെ അനുമോദിച്ചു. പന്തക്കൽ െഎ.കെ. കുമാരൻ ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്നാണ് അക്ഷര അറബിക് പഠിച്ചുതുടങ്ങിയത്. തുടർന്ന് പാറാൽ അറബിക് കോളജിൽ ചേരുകയായിരുന്നു. അറബിക് ഭാഷയിൽ ബിരുദാനന്തരബിരുദപഠനം പൂർത്തിയാക്കി അറബിക് സാഹിത്യത്തിൽ ഗേവഷണം നടത്താനാണ് അക്ഷരക്ക് താൽപര്യം. പുതുച്ചേരി പണ്ഡിറ്റ് കാമരാജൻ േബായ്സ് ൈഹസ്കൂൾ അധ്യാപകൻ പി.പി. ശശിധര​െൻറയും സി. സുനിഷയുടെയും മകളാണ്. പാറാൽ ദാറുൽ ഇർഷാദ് അറബിക് േകാളജ് സ്റ്റാഫ് കൗൺസിൽ േയാഗം . കോളജി​െൻറ പ്രത്യേക ആദരസമർപ്പണത്തിന് വിപുലമായ പരിപാടി ആലോചിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ പ്രഫ. അബ്ദുൽ ജലീൽ ഒതായി അറിയിച്ചു. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.