കൂത്തുപറമ്പ്: പകർച്ചവ്യാധിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ വേങ്ങാട് വിഷൻ ഗ്രീൻ എർത്ത് മൂവ്മെൻറ് സൊസൈറ്റി മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രളയക്കെടുതിയിൽ നാശം വിതച്ച ഏതാനും ഭാഗങ്ങളിലും കോഴിക്കോട് കനോലി കനാലിലും സൊസൈറ്റിയുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു. പ്രകൃതിദത്തമായ ജൈവ അണുനാശിനി ഉപയോഗിച്ചാണ് ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നത്. സ്വച്ഛ് ഭാരത് മിഷെൻറ ഭാഗമായി സംഘടിപ്പിക്കുന്ന ശുചീകരണപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സൊസൈറ്റി സെക്രട്ടറി രാജൻ വേങ്ങാട്, രമേശൻ ശങ്കരനെല്ലൂർ, പ്രസാദ് കാറാട്ട്, വടവതി കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.