സി.കെ.എ. ജബ്ബാർ കണ്ണൂർ: സാമൂഹിക നീതിവകുപ്പിന് കീഴിൽ കേരളത്തിലെ 140 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്രാൻസ്ജെൻഡർ ബോധവത്കരണ പരിപാടി നടത്തുന്നു. സ്കൂൾതല പരിപാടിക്ക് ഒരു ജില്ലയിൽ ഒരു ലക്ഷം വീതം 14 ലക്ഷം രൂപ അനുവദിച്ച് സാമൂഹിക നീതി ഡയറക്ടർ ചൊവ്വാഴ്ച ഉത്തരവിറക്കി. പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവർക്കായി സ്ത്രീ/പുരുഷൻ കോളത്തിന് പുറമെ ട്രാൻസ്ജെൻഡർ/മറ്റുള്ളവർ എന്ന കോളം കൂടി വേണമെന്ന് സർക്കാർ വിവിധ വകുപ്പ് മേധാവികൾക്ക് നൽകിയ നിർദേശത്തിന് പുറമെയാണ് പുതിയ നടപടി. സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന ട്രാൻസ്ജെൻഡർ പോളിസിയുടെ ഭാഗമാണ് വിദ്യാർഥികളിൽ ബോധവത്കരണ പരിപാടി. ഒരു ജില്ലയിൽ അഞ്ച് വീതം ഹയർസെക്കൻഡറി സ്കൂളുകളിലും കോളജുകളിലുമാണ് ബോധവത്കരണം നടത്തുക. ഒാരോ സ്ഥാപനങ്ങളിലും നാലുവീതം പരിപാടികൾ ഉണ്ടാവും. ഇൗ മേഖലയിൽ അവഗാഹമുള്ളവരെ തിരഞ്ഞെടുത്ത് ക്ലാസിെൻറ ചുമതല നൽകും. ജില്ല സാമൂഹികനീതി ഒാഫിസർ സ്കൂൾ, കോളജ് അധികൃതരുമായി ചർച്ച ചെയ്ത് സെപ്റ്റംബർ 25നകം പട്ടിക തയാറാക്കും. ഒക്ടോബർ 15നകം ഫാക്കൽറ്റിയെ നിശ്ചയിച്ച് നവംബർ 30നകം പരിപാടി പൂർത്തീകരിക്കാനാണ് നിർദേശം. പരിപാടിക്ക് ഒരു സ്ഥാപനത്തിന് സർക്കാർ 10000 രൂപ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.