റേഡിയോ പാട്ടി​െൻറ ഇൗണത്തിൽ കുമാരേട്ട​െൻറ ജീവിതം

പാനൂർ: ഇത് കുമാരേട്ടൻ... ഉറ്റതോഴനായ റേഡിയോയുമായി സൈക്കിളിൽ തൊഴിലുതേടിപ്പോകുന്ന എഴുപത്തഞ്ചുകാരൻ. വഴിനീളെ പാട്ടും കേൾപ്പിച്ചാണ് സഞ്ചാരം. ജോലിചെയ്യുമ്പോഴും വിശ്രമിക്കുമ്പോഴും കുമാരേട്ടന് റേഡിയോ അരികിൽ വേണം. മർഫി റേഡിയോയിൽനിന്നുള്ള പാട്ടുംകേട്ട് കുമാരേട്ടൻ ഈ വാർധക്യത്തിലും കിട്ടാവുന്ന എന്തുജോലിയും ചെയ്യാനിറങ്ങും. തെങ്ങുകയറ്റം, കിണർ വൃത്തിയാക്കൽ, മരം മുറി, കല്യാണവീട്ടിൽ ചായ ഉണ്ടാക്കൽ, ഓട് വെക്കൽ എന്നുവേണ്ട ആളുകളുടെ ആവശ്യമാണ് ത​െൻറ തൊഴിലെന്ന് അഭിമാനത്തോടെ പറയും. സൈക്കിളിന് പിന്നിൽ റേഡിയോയും മുന്നിലെ കൊട്ടയിൽ തളയും കൊടുവാളുമായാണ് പതിവുയാത്ര. അണിയാരം പാലിലാണ്ടി പീടികക്ക് സമീപം കൊയപ്പാളിലാണ് താമസം. 1960കൾ മുതൽ ചായക്കച്ചവടമായിരുന്നു. പാനൂർ മേഖലയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ രൂക്ഷമായതോടെ ചായക്കട നിർത്തി മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞു. ഒരുദിവസം 18 മണിക്കൂറോളം തുടർച്ചയായി റേഡിയോ കേൾക്കും കുമാരേട്ടൻ. കേരളത്തിലെ സ്റ്റേഷനുകൾക്ക് പുറമേ ഗൾഫിലെ പാട്ടുകളും ഏറെ ഇഷ്ടമാണ്. പഴയകാലത്ത് റേഡിയോ കേൾക്കാനായിമാത്രം നാട്ടുകാർ ചായക്കടയിലെത്തിയതും റേഡിയോക്ക് ലൈസൻസ് ഫീസായി വർഷം 15 രൂപ മുടങ്ങാതെ പോസ്റ്റ് ഒാഫിസിൽ അടച്ചതുമൊക്കെ കുമാരേട്ടൻ ഓർക്കുന്നു. ആറു പെൺമക്കളേയും കല്യാണം കഴിച്ചയച്ച് സ്വസ്ഥമായിരിക്കേണ്ട ജീവിതസായാഹ്നത്തിലും സന്തത സഹചാരിയായ റേഡിയോടൊപ്പം നാടാകെ സൈക്കിൾ ചവിട്ടുന്ന കുമാരേട്ടൻ പാനൂരി​െൻറ പതിവുകാഴ്ചയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.