നവകേരള സൃഷ്​ടിക്കായി സൈക്കിൾ കാമ്പയിൻ

കണ്ണൂര്‍: നവകേരള സൃഷ്ടിക്കുള്ള ഫണ്ട് സ്വരൂപിക്കുന്നതി​െൻറ ഭാഗമായി സംസ്ഥാനതലത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ 15വരെ സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കാമ്പയിനി​െൻറ ഭാഗമായി ജില്ല ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ല പഞ്ചായത്തും ചേര്‍ന്ന് സൈക്കിള്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഒമ്പതിന് കരിവെള്ളൂരില്‍നിന്ന് തുടങ്ങി മാഹിയില്‍ സമാപിക്കുന്ന രീതിയിലാണ് പരിപാടിയെന്ന് ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30ന് കാലിക്കടവില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഫ്ലാഗ് ഓഫ് ചെയ്യും. കരിവെള്ളൂരില്‍നിന്ന് ആരംഭിച്ച് കരിവെള്ളൂര്‍ പഞ്ചായത്ത് ഓഫിസ്, കോത്തായി മുക്ക് വഴി എടാട്ട് എത്തിച്ചേരും. പിന്നീട് പിലാത്തറ സര്‍ക്കിള്‍വഴി പഴയങ്ങാടിയും ശേഷം ചെറുകുന്ന് പഞ്ചായത്ത് ഓഫിസ്, കണ്ണപുരം പഞ്ചായത്ത് ഓഫിസ്, ഇരിണാവ് കുളം, പാപ്പിനിശ്ശേരി വെസ്റ്റ്, വളപട്ടണം പാലം വനിതാ കോളജ്, 12ന് കാല്‍ടെക്‌സ് ജങ്ഷൻ, തുടര്‍ന്ന് ചാല, എടക്കാട്, മൂന്നിന് മുഴപ്പിലങ്ങാട്, മീത്തലെപീടിക, സഹകരണ ആശുപത്രി, 4.30ന് തലശ്ശേരി കോട്ടവഴി മാഹി പാലത്തില്‍ സമാപിക്കും. എടാട്ട്്്, പഴയങ്ങാടി, കാല്‍ടെക്‌സ് ജങ്ഷൻ, മുഴപ്പിലങ്ങാട്, തലശ്ശേരി കോട്ട എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ഈ കേന്ദ്രങ്ങളില്‍ എം.എൽ.എമാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും ഉണ്ടാകും. കാമ്പയിനില്‍ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല. കണ്ണൂരില്‍നിന്ന് പങ്കെടുക്കുന്ന ആളുകളെയും സൈക്കിളുകളും കരിവെള്ളൂര്‍വരെയും മാഹിയില്‍നിന്നും തിരികെ കണ്ണൂര്‍വരെയും എത്തിച്ചുനല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447564545, 9447524545. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.