ഞങ്ങളുടെ ജീവിതമാണ്​; ആഘോഷങ്ങൾ ഒഴിവാക്കരുത്​ -മേക്കപ്പ്​​ കലാകാരന്മാർ

കാസർകോട്: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പേരിൽ സംസ്ഥാനത്തെ ആഘോഷങ്ങൾ എല്ലാം ഒഴിവാക്കരുതെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അേസാസിയേഷൻ ഭാരവാഹികൾ. അത് കൂടുതൽ ദുരിതബാധിതരെ സൃഷ്ടിക്കുകയാണ് ചെയ്യുക. സംസ്ഥാനത്ത് 5000ത്തിലേറെ മേക്കപ്പ് കലാകാരന്മാരുണ്ട്. അവരുടെ ഉപജീവനമാർഗമാണ് മേക്കപ്പ്, വസ്ത്രാലങ്കാരം എന്നിവ. ഇതി​െൻറ സീസൺ ഒാണത്തോടെയാണ് ആരംഭിക്കുന്നത്. ഒാണം, ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ ഒഴിവാക്കിയത് തിരിച്ചടിയായി. സ്കൂൾവാർഷികവും കലോത്സവവുമാണ് പ്രധാന ഉപജീവനമാർഗം. അതും ഇല്ലാതായാൽ കലാകാരന്മാർ പട്ടിണിയിലാവുമെന്നതിനാൽ സർക്കാർ തീരുമാനം മാറ്റണമെന്ന് അസോസിയേഷൻ ഭാരവാഹികളായ കണ്ണൂർ-കാസർകോട് ജില്ല സെക്രട്ടറി ഷിബ മുദ്ര, പ്രസിഡൻറ് വിജയകുമാർ, സിദ്ദീഖ് കുൽസു ആർട്സ്, അശോകൻ ചിലങ്ക, വിനു ബോവിക്കാനം എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.