രാജധാനിക്ക്​ കാസർകോട്ട്​ സ്​റ്റോപ്പ്​ വേണം: എൻ.എ. നെല്ലിക്കുന്ന്​ എം.എൽ.എ ഗവർണർക്ക്​ നിവേദനം നൽകി

കാസർകോട്: രാജധാനി എക്സ്പ്രസിന് ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കണെമന്നാവശ്യപ്പെട്ട് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഗവർണർ പി. സദാശിവത്തിന് നിവേദനം നൽകി. കേരളത്തിൽ ജില്ല ആസ്ഥാനത്ത് രാജധാനി നിർത്താത്ത ഒരേയൊരു ജില്ല കാസർകോടാണ്. പഴയ സാഹചര്യത്തിനപ്പുറം ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ജില്ലയാണ് കാസർകോട്. കേന്ദ്ര സർവകലാശാല, സി.പി.സി.ആർ.െഎ, എച്ച്.എ.എൽ എന്നിവക്ക് പുറമെ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ കൂടി ഇനി സമീപഭാവിയിൽ ജില്ലയിലെത്തും. ജില്ലയിലെ മിക്ക പൊതുപരിപാടികളിൽനിന്നും കേന്ദ്രമന്ത്രിമാർ വഴിമാറുന്നത് ഇൗ യാത്രാപ്രശ്നം കാരണമാണ്. പ്രധാനമന്ത്രിയുൾപ്പെടെയുള്ള വകുപ്പുമന്ത്രിമാർക്ക് ഇതിനകം നിവേദനങ്ങൾ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഗവർണർ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.