കണ്ണൂർ: വിമാനത്താവളങ്ങളിൽ ജോലി വാഗ്ദാനംചെയ്ത് പത്രങ്ങളിൽ പരസ്യം നൽകി ഉദ്യോഗാർഥികളെ കബളിപ്പിച്ച യുവാവ് അറസ്റ്റിൽ. പള്ളിക്കുന്ന് പന്നേൻപാറ റോഡിലെ ഇക്കുമ്പൂസ് എജുക്കേഷൻ ഫൗണ്ടേഷൻ സി.ഇ.ഒ കൊല്ലം തെക്കേവിള ദേവിനഗർ സായിനിവാസിൽ വിശാഖ് ചന്ദ്രനെയാണ് (25) ടൗൺ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ്ചെയ്തത്. പ്രതിയെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്േട്രറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ്ചെയ്തു. കഴിഞ്ഞദിവസം രാവിലെ സ്ഥാപനത്തിൽ ഇൻറർവ്യൂ നടത്തുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വടകര മേപ്പയിൽ സ്വദേശി സോണിയയുടെ പരാതിയിലാണ് നടപടി. വിമാനത്താവളത്തിൽ എയർക്രാഫ്റ്റ് വിഭാഗത്തിൽ ജീവനക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ച് പത്രങ്ങളിൽ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്. കണ്ണൂർ ഉൾപ്പെടെയുള്ള വിവിധ വിമാനത്താവളങ്ങളിൽ നിയമനത്തിന് ഇൻറർവ്യൂ നടത്തുന്നുവെന്ന പരസ്യം കണ്ടാണ് കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, വടകര എന്നിവിടങ്ങളിൽനിന്നായി 50ഓളം ഉദ്യോഗാർഥികൾ കഴിഞ്ഞദിവസം രാവിലെ സ്ഥാപനത്തിലെത്തിയത്. ഒരാളിൽനിന്ന് 3500 രൂപയാണ് ഫീസ് ഈടാക്കിയത്. ഇവർക്ക് ഒരുദിവസത്തെ പരിശീലനം നൽകുമെന്നാണ് അറിയിച്ചത്. എന്നാൽ, ഇൻറർവ്യൂവിനെത്തിയപ്പോൾ ഒരുമാസത്തെ കോഴ്സാണെന്ന് പറഞ്ഞതോടെയാണ് ഉദ്യോഗാർഥികൾക്ക് സംശയം തോന്നിയത്. തുടർന്നാണ് െപാലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽനിന്ന് നിരവധി രേഖകൾ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.