ഇരിട്ടി: മുസ്ലിം ലീഗ് ഓഫിസ് കെട്ടിടമായ സി.എച്ച് സ്മാരക സൗധത്തിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് നാലു മുസ്ലിം ലീഗ് നേതാക്കൾ അറസ്റ്റിൽ. മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി പ്രസിഡൻറ് കീഴൂർ സജ്ന മൻസിലിൽ പി.പി. നൗഷാദ് (42), വൈസ് പ്രസിഡൻറ് കീഴൂർ കെ.ടി ഹൗസിൽ കെ.ടി. മുഹമ്മദ് (48), ജനറൽ സെക്രട്ടറി കീഴൂർ ശിഹാബ് മൻസിലിൽ പി. സക്കറിയ്യ (42), സെക്രട്ടറി ആറളം ക്രസൻറ് മൻസിലിൽ എൻ.കെ. ഷറഫുദ്ദീൻ (48) എന്നിവരെയാണ് ഇരിട്ടി സി.ഐ രാജേഷ് വാഴവളപ്പിൽ അറസ്റ്റ് ചെയ്തത്. പാർട്ടി ഒാഫീസിലെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ പാർട്ടിയുടെ ഭാരവാഹികൾ എന്ന നിലക്കാണ് ഇവർക്കെതിരായ പൊലീസ് നടപടി. അറസ്റ്റിലായവരെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു. ആയുധ-സ്ഫോടകവസ്തു നിരോധന നിയമപ്രകാരമാണ് കേസ്. കഴിഞ്ഞമാസം 28നായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഫോടനത്തിൽ ഓഫിസ് കോൺഫറൻസ് ഹാളിെൻറ ഒരുഭാഗം തകർന്നിരുന്നു. പൊലീസ് ബോംബ് സ്ക്വാഡിെൻറ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പൊട്ടിയത് ഉഗ്രശേഷിയുള്ള ഐസ്ക്രീം ബോംബാണെന്ന് സ്ഥിരീകരിച്ചത്. ബോംബിെൻറ അവശിഷ്ടങ്ങൾ ശേഖരിക്കുന്നതിനിടയിൽ ഓഫിസിെൻറ കോവണിക്കുസമീപം ചാക്കിൽ കെട്ടിയ ആയുധങ്ങളും മൂന്നു നാടൻ ബോംബും കണ്ടെത്തിയിരുന്നു. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.