തലശ്ശേരി: കേരള ആരോഗ്യ സർവകലാശാലയുടെ അംഗീകാരത്തോടെ തലശ്ശേരി മലബാർ കാൻസർ സെൻറർ കോളജിൽ നടത്തുന്ന ബി.എസ്സി (മെഡിക്കൽ േറഡിയോളജിക്കൽ ടെക്നോളജി) കോഴ്സിലേക്ക് െഗസ്റ്റ് െലക്ചറർമാരുടെ പാനൽ തയാറാക്കുന്നതിന് യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, മാത്തമാറ്റിക്സ്, റേഡിയോ ഡയഗ്നോസിസ്/മെഡിക്കൽ ഇമേജിങ് ടെക്നോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് (നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത. ഇവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. യോഗ്യത, പ്രായം, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രിൻസിപ്പൽ, മലബാർ കാൻസർ സെൻറർ കോളജ്, തലശ്ശേരി-670103 എന്ന വിലാസത്തിൽ സെപ്റ്റംബർ 15നകം അയക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.