കണ്ണൂർ: എൽഎൽ.ബി പാസാകാത്തതിനാൽ പുറത്താക്കിയ കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിലെ എൽഎൽ.എം വിദ്യാർഥികളെ പഠനം തുടരാൻ അനുവദിക്കണെമന്ന് ഹൈകോടതി. പുറത്താക്കപ്പെട്ട എൽഎൽ.എം വിദ്യാർഥികളായ മുഹമ്മദ് മുബശ്ശിർ, എം.കെ. ഹസൻ എന്നിവർ നൽകിയ ഹരജിയിലാണ് നടപടി. ആദ്യ സെമസ്റ്റർ ഫലം വരുന്നതിനുമുമ്പ് എൽഎൽ.ബി വിജയിച്ചാൽ മതിയെന്നാണ് സർവകലാശാല മുന്നോട്ടുവെച്ച നിബന്ധനയെന്നും യോഗ്യത തെളിയിക്കുന്നതിന് സാധിക്കുമെന്നുമുള്ള ഹരജിക്കാരുെട വാദം കോടതി അംഗീകരിച്ചു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ വിദ്യാർഥികളുമായി ബന്ധപ്പെട്ട മറ്റൊരു നടപടിക്കും സർവകലാശാല തുനിയരുതെന്നും കോടതി നിർദേശിച്ചു. മുഹമ്മദ് മുബശ്ശിറും ഹസനും കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.െഎയുടെ സ്ഥാനാർഥികളായിരുന്നു. എന്നാൽ, എൽഎൽ.ബി വിജയിക്കാതെ പഠനം തുടരുന്നത് വാർത്തയായതോടെ സർവകലാശാല നടപടിയെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ അഞ്ചു വിദ്യാർഥികൾ യോഗ്യതയില്ലാതെ പഠനം തുടരുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെ അഞ്ചുപേരെയും പുറത്താക്കി. എന്നാൽ, എൽഎൽ.എം ആദ്യ സെമസ്റ്ററിനുള്ളിൽ ബിരുദപരീക്ഷ വിജയിച്ചാൽ മതിയെന്ന പ്രവേശനസമയത്തുള്ള സർവകലാശാലയുടെ വ്യവസ്ഥ ലംഘിച്ചാണ് തങ്ങളെ പുറത്താക്കിയതെന്ന് വിദ്യാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.