പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി പാതയിൽ താവത്ത് നിർമിച്ച മേൽപാലം ചൊവ്വാഴ്ച ഗതാഗതത്തിനായി തുറന്നു കൊടുത്തു. രാവിലെ ഒമ്പത് മണിക്ക് പാലം തുറന്നുകൊടുക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ടായതിനെ തുടർന്ന് വൻ ജനാവലി മേൽപാലം പരിസരത്ത് എത്തിയിരുന്നു. ടി.വി.രാജേഷ് എം.എൽ.എയുടെ കാർ തുറന്നുകൊടുത്ത പാലത്തിലൂടെയുള്ള ആദ്യ വാഹനമായി പഴയങ്ങാടിയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് സഞ്ചരിച്ചു. തുടർന്ന് മറ്റ് വാഹനങ്ങളും മേൽപാലത്തിലൂടെ ഇരുഭാഗങ്ങളിലേക്കും കടന്നുപോയി. മേൽപാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന ചടങ്ങിൽ ടി.വി. രാജേഷ് എം.എൽ.എയോടൊപ്പം മാടായി പഞ്ചായത്ത് പ്രസിഡൻറ് എ. സുഹറാബി, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഹസൻകുഞ്ഞി മാസ്റ്റർ, ആർ.ഡി.എസ് പ്രോജക്ട് മാനേജർ കെ.വി.രഘുനാഥൻ, എൻജിനീയർ കനികവേൽ, കെ.എസ്.ടി.പി എ.എക്സ്.ഇ പി.കെ.ദിവാകരൻ, ആർ.ഡി.എസ് മാനേജർ രതീഷ് കുമാർ എന്നിവരും വിവിധ രാഷ്ട്രീയ നേതാക്കളും ജീവനക്കാരും പെങ്കടുത്തു. മേൽപാലത്തിെൻറ ഔദ്യോഗിക ഉദ്ഘാടനം അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.