തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി രണ്ടര വര്‍ഷത്തിനു ശേഷം പിടിയിൽ. തൃശൂര്‍ എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകര സ്വദേശി അരിമ്പൂര്‍ വീട്ടില്‍ എ.എ. റൈജുവാണ് (38) പിടിയിലായത്. വിദേശത്തുനിന്ന് തിങ്കളാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രതിയെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ച് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കല്‍ കോളജ് പൊലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തളിപ്പറമ്പ് സി.ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 2015ൽ പരിയാരം പഞ്ചായത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. അനുജന് വിവാഹാലോചനയുമായാണ് ഇയാള്‍ പെണ്‍കുട്ടി താമസിക്കുന്ന കോളനിയില്‍ എത്തിയത്. ഇവിടെെവച്ച് പെണ്‍കുട്ടിയെ പരിചയപ്പെട്ട ഇയാള്‍ മൊബൈല്‍ നമ്പര്‍ വാങ്ങി ഫോണ്‍ വിളിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇടക്ക് പെണ്‍കുട്ടിയെ കാണാനെത്തിയ റൈജു വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ വിദേശത്തേക്ക് കടന്ന റൈജുവിനെ കണ്ടെത്താനായി തളിപ്പറമ്പ് സി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതി വിദേശത്തേക്ക് കടന്ന ശേഷം യുവതി ആണ്‍കുട്ടിയെ പ്രസവിച്ചിരുന്നു. പിന്നീട് വിവാഹിതയായ പെണ്‍കുട്ടി, നേരത്തെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവം നടക്കുമ്പോള്‍ പെൺകുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാൽ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഡി.എന്‍.എ പരിശോധനക്കായി അടുത്ത ദിവസം കുട്ടിയുടെ രക്തസാമ്പിൾ ശേഖരിക്കും. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.