പയ്യന്നൂർ: തെയ്യം കലാപഠനത്തിന് മാത്രമായി സര്‍ക്കാര്‍ സ്ഥാപിക്കുന്ന മ്യൂസിയത്തിന് കടന്നപ്പള്ളിയില്‍ 1.15 ഏക്കര്‍ സ്ഥലം അനുവദിച്ച് ലാൻഡ് റവന്യൂ കമീഷണര്‍ ഉത്തരവിട്ടു. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുര ചെറുവിച്ചേരിയിൽ റവന്യൂ വകുപ്പിെൻറ കീഴിലുള്ള സ്ഥലമാണ് മ്യൂസിയം വകുപ്പിനു കൈമാറുക. കടന്നപ്പള്ളി ചെറുവിച്ചേരി ഗ്രാമത്തിലാണ് തെയ്യംകലാ മ്യൂസിയം സ്ഥാപിക്കുന്നത്. 14.40 ലക്ഷം രൂപയാണ് സ്ഥലത്തിെൻറ വിലയായി പൊതുമരാമത്ത് വകുപ്പിന് മ്യൂസിയം വകുപ്പ് നല്‍കേണ്ടത്. തെയ്യംകലാ മ്യൂസിയത്തോടൊപ്പം പൊതുമരാമത്ത് വകുപ്പിെൻറ മ്യൂസിയം കൂടി ഇവിടെ സ്ഥാപിക്കും. അനുവദിച്ച സ്ഥലത്തെ മരങ്ങള്‍ പൂര്‍ണമായും നിലനിര്‍ത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. സംസ്ഥാനത്ത് തെയ്യംകലാ പഠനത്തിന് മാത്രമായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥാപിക്കുന്ന ആദ്യ സ്ഥാപനമാണിത്. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച തെയ്യംകലാ മ്യൂസിയം ഒരു വര്‍ഷത്തിനകം തന്നെ നിർമാണം പൂര്‍ത്തീകരിക്കും. തെയ്യത്തെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം കൂടി ഇവിടെ ഏര്‍പ്പെടുത്തുമെന്ന് ടി.വി. രാജേഷ് എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.