കണ്ണൂർ: പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാൻ ചെങ്ക ൽതൊഴിലാളിയായ യുവാവ് കണ്ടെത്തിയ വഴി ബാങ്ക് വായ്പ. മയ്യിൽ പെരുമാച്ചേരി സ്വദേശി ബേബി ജോണാണ് ദുരിതാശ്വാസനിധിയിലേക്ക് പണം നൽകുന്നതിനായി ബാങ്ക് വായ്പ എടുത്തത്. കടമെടുത്ത 10,000 രൂപ ബേബി ജോൺ മയ്യിൽ പഞ്ചായത്ത് പ്രസിഡൻറ് പി. ബാലന് കൈമാറി. ചെങ്കൽ ലോറിയിലെ ൈഡ്രവറാണ് ബേബി. ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനമേർപ്പെടുത്തിയതിനെ തുടർന്ന് ആഴ്ചകളായി ഇദ്ദേഹത്തിന് ജോലിയില്ലായിരുന്നു. ഇതിനാലാണ് ബാങ്ക് വായ്പ എടുക്കേണ്ടിവന്നതെന്ന് ബേബി പറഞ്ഞു. 'പ്രളയത്തിെൻറ കാഴ്ചകളൊക്കെ കണ്ടപ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് തോന്നി. മാസങ്ങളായി ജോലിയില്ലായിരുന്നു. സഹായിക്കാൻ മറ്റൊരുവഴിയും കാണാത്തതുകൊണ്ടാണ് വായ്പയെടുത്തത്. വായ്പ പിന്നീട് അടച്ചുതീർക്കാമല്ലോ. ചെയ്യാൻ പറ്റുന്നത് ഇപ്പോഴല്ലേ ചെയ്യാൻ പറ്റൂ' -വായ്പയെടുത്ത് സഹായം നൽകിയതിനെക്കുറിച്ച് ബേബി പറയുന്നു. വീടെന്നസ്വപ്നം പാതിവഴിയിൽ നിൽക്കുമ്പോഴാണ് കടമെടുത്ത പണം ദുരിതാശ്വാസനിധിയിലേക്ക് നൽകി ബേബി മാതൃകയായത്. വീട്ടുകാരുടെ പൂർണ പിന്തുണയോടെയാണ് തുക കൈമാറിയതെന്നും ഭാര്യക്കായിരുന്നു കൂടുതൽ താൽപര്യമെന്നും ബേബി പറഞ്ഞു. ഭാര്യ പ്രഷീലയും മക്കളായ റോബിനും ആൻറണി തോമസും അടങ്ങുന്നതാണ് ബേബിയുടെ കുടുംബം. മാടായി കോഒാപറേറ്റിവ് ബാങ്കിെൻറ പിലാത്തറ ബ്രാഞ്ചിൽനിന്നാണ് ബേബി വായ്പയെടുത്തത്. ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കുന്നതിനായാണ് വായ്പ എടുക്കുന്നതെന്നറിഞ്ഞപ്പോൾ ബാങ്ക് അധികൃതർ നടപടികൾ വേഗത്തിലാക്കിയതായും ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.