തലശ്ശേരി: പ്രളയക്കെടുതിയിൽ നാശംനേരിട്ട എറണാകുളം വടക്കൻ പറവൂരിലെ വാവക്കാട് ഗവ. എൽ.പി സ്കൂളിന് കൈത്താങ്ങായി തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ. 65 വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തെ സഹോദരവിദ്യാലയമായി ഏറ്റെടുക്കുമെന്ന് ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ഇവിടത്തെ വിദ്യാർഥികളെ പഴയതുപോലെ ജീവിതത്തിലേക്ക് തിരികെ െകാണ്ടുവരുന്നതിന് മനഃശാസ്ത്ര വിദഗ്ധരുടെ മേൽനോട്ടത്തിൽ ബോധവത്കരണം സംഘടിപ്പിക്കും. ഒാരോ കുട്ടിയുടെയും രക്ഷിതാക്കളെ വിളിച്ച് അവർക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കും. വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്കകൾ, കിടക്കവിരികൾ, പഠനസാമഗ്രികൾ തുടങ്ങിയവയെല്ലാം ഒാരോ കുട്ടിയുടെയും ആവശ്യമനുസരിച്ച് നൽകും. വിദ്യാലയത്തിന് നഷ്ടമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും വിദ്യാലയ അധികൃതരുടെ ആവശ്യപ്രകാരം ഒരുക്കിക്കൊടുക്കും. വിദ്യാലയാന്തരീക്ഷം മനോഹരവും ശിശുസൗഹൃദവുമാക്കുന്നതിന് ചിത്രകല അധ്യാപകരുടെയും സാേങ്കതിക വിദഗ്ധരുടെയും േസവനം ഉപയോഗിക്കും. മുഴുവൻ കുട്ടികൾക്കും പോഷകാഹാരക്കിറ്റുകൾ നൽകും. ഇതിെൻറ ഭാഗമായി ശനിയാഴ്ച വാവക്കാട് ഗവ. എൽ.പി സ്കൂളിൽ സ്നേഹസംഗമം സംഘടിപ്പിക്കും. സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, എൻ.എസ്.എസ്, െജ.ആർ.സി, എൻ.സി.സി വളൻറിയർമാർ എന്നിവർ പെങ്കടുക്കുന്ന കൂട്ടായ്മയിൽ കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ കൈമാറും. ജനപ്രതിനിധികളും വിദ്യാഭ്യാസവകുപ്പ് ഉേദ്യാഗസ്ഥരും പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ കെ.ജെ. മുരളീധരൻ, ഹെഡ്മാസ്റ്റർ കെ. രമേശൻ, പി.ടി.എ പ്രസിഡൻറ് നവാസ് മേത്തർ, സ്റ്റാഫ് സെക്രട്ടറി വി. പ്രസാദൻ, നഗരസഭാംഗം സി.പി. സുമേഷ്, സജീവ് മാണിയത്ത്, പി. രാജേഷ്, എം.പി. സുമേഷ്, അബ്ദുറഹീം എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.