കോൺക്രീറ്റ് പാലങ്ങൾ തകർന്നു

കുമ്പള: കുമ്പള-കഞ്ചിക്കട്ട പുഴയോര റോഡിന് കുറുകെ നിർമിച്ച രണ്ടു കോൺക്രീറ്റ് പാലങ്ങളും തകർന്നു. ഇതോടെ ഈ റോഡ് ഉപയോഗശൂന്യമായി. നൂറ്റാണ്ടുകൾക്കുമുമ്പെ കാൽനടപ്പാതയായി ഉപയോഗിച്ചിരുന്ന റോഡാണ് അവഗണന നേരിടുന്നത്. നിലവിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന കുമ്പള-കഞ്ചിക്കട്ട റോഡിെനക്കാൾ മൂന്നു കിലോമീറ്ററോളം യാത്രാലാഭമുള്ള ഈ റോഡിനെ വർഷങ്ങൾക്കുമുമ്പാണ് പുഴയോടുചേർന്ന് കല്ലുകെട്ടി മണ്ണിട്ടുനികത്തി ഗതാഗതയോഗ്യമാക്കിയത്. അരികിലുള്ള പാടങ്ങളിൽനിന്ന് തോട്ടിലൂടെ ഒഴുകിവരുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കിവിടാൻ രണ്ടു തോടുകൾക്കു കുറുകെ പാലങ്ങൾ ഉണ്ടാക്കിയിരുന്നു. അതിലൊന്നിന് വേനലിൽ ശുദ്ധജലം സംഭരിച്ചുനിർത്താനും വേലിയേറ്റസമയങ്ങളിൽ ഉപ്പുവെള്ളം പുഴയിൽനിന്ന് പാടത്തേക്കും തോട്ടങ്ങളിലേക്കും കയറിവരാതിരിക്കാൻ പലകയിടാൻ സംവിധാനമുള്ള ചെറിയ അണക്കെട്ടും ഉണ്ടായിരുന്നു. ഇവ രണ്ടും തകർന്നനിലയിലാണ്. പാലങ്ങൾ നന്നാക്കി 100 മീറ്ററോളം റോഡ് നിർമിച്ച് കഞ്ചിക്കട്ട പാലത്തിനടുത്തുകൂടി കടന്നുപോകുന്ന കുമ്പള-കൊടിയമ്മ റോഡുവരെ എത്തിക്കുകയും ടാറിടുകയും ചെയ്താൽ കുമ്പള ടൗണിൽനിന്ന് കൊടിയമ്മ, ബംബ്രാണ, ആരിക്കാടി, ചൂരിത്തടുക്ക പ്രദേശങ്ങളിലേക്ക് എളുപ്പമെത്താൻ കഴിയും. Kbl Road1Kbl Road2 തകർന്ന പാലങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.