മംഗളൂരു: ഉഡുപ്പിയിലെ പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. ശരത് കുമാറിനെ 10 വർഷം മുമ്പ് ബംഗളൂരുവിൽ കൊലപ്പെടുത്തിയ കേസിൽ യുവതിയുൾപ്പെടെ ഏഴ് പ്രതികൾക്ക് ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സഞ്ജയ് നഗർ ആർ.എം.എസ് കോളനിയിലെ രവികുമാർ (36), ഗെഡ്ഡലഹള്ളിയിലെ അശ്വത് ഗൗഢ (33), നന്ദിനി ലേഔട്ടിലെ ശിവപ്രസാദ് (33), സഞ്ജയ് നഗറിലെ ചേതൻകുമാർ (28), കാവിക റോഡിലെ കുമാർ (38), വസന്ത നഗറിലെ ഭുഷിത് (28), സഞ്ജയ് നഗർ കെ.ഇ.ബി ലേഔട്ടിലെ സന്ധ്യ എന്ന സഞ്ജന (32) എന്നിവർക്കാണ് ശിക്ഷ. 2010 ഏപ്രിൽ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. സംഭവസമയം 50കാരനായ ഡോക്ടർ ബംഗളൂരു സഞ്ജയ് നഗർ മെയിൻ റോഡിൽ ക്ലിനിക് നടത്തുകയായിരുന്നു. കൂടാതെ ഏഴ് കെട്ടിടങ്ങളിൽനിന്നുള്ള വാടകയായി 10 ലക്ഷത്തോളം രൂപ പ്രതിമാസം ലഭിക്കുകയും ചെയ്തു. ജിംനേഷ്യത്തിൽ പരിശീലകനായ രവികുമാറാണ് പണം തട്ടിയെടുക്കലിൽ തുടങ്ങി കൊലപാതകത്തിൽ കലാശിച്ച അക്രമം ആസൂത്രണം ചെയ്തത്. തെൻറ കാമുകി സഞ്ജനയെയും തൊഴിൽ അന്വേഷകരായ യുവാക്കളെയും ഇതിനായി കൂട്ടുപിടിച്ചു. മാതാവിന് സുഖമില്ലെന്നുപറഞ്ഞ് രവികുമാർ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി തടങ്കലിൽവെച്ച് 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഡോക്ടറുടെ സുഹൃത്തുക്കളായ രണ്ട് ജ്വല്ലറി ഉടമകളെ ഫോണിൽ വിളിപ്പിച്ച് 572 ഗ്രാം, 264 ഗ്രാം എന്നിങ്ങനെ സ്വർണം സ്വന്തമാക്കി. സംഭവം പുറത്തറിയുമെന്ന് ഭയന്ന് ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം അമൃതൂരിനടുത്ത് തള്ളി. മൊബൈൽ ഫോൺ സംഭാഷണങ്ങൾ പരിശോധിച്ചാണ് പൊലീസ് അേന്വഷണത്തിന് തുമ്പ് കണ്ടെത്തിയത്. ഡോക്ടർ വീട്ടിൽ എത്താത്തതിനെത്തുടർന്ന് പിറ്റേന്ന് ഭാര്യ അഞ്ജലി സഞ്ജയ് നഗർ പൊലീസിൽ പരാതി നൽകിയിരുന്നു. രവികുമാർ ജിംനേഷ്യത്തിൽ വരാതായത് അന്വേഷണം അയാളിൽ കേന്ദ്രീകരിക്കാൻ വഴിതുറന്നു. പിടിക്കപ്പെടാതിരിക്കാൻ കൈക്കലാക്കിയ ആഭരണങ്ങളിൽ സ്വർണമാലകളിൽ ഒരെണ്ണം പ്രതികൾ ഭൂപസാന്ദ്ര ശനിക്ഷേത്ര ഭണ്ഡാരത്തിൽ നിക്ഷേപിച്ചിരുന്നു. എന്നാൽ, ഒളിവിൽ കഴിഞ്ഞ രവികുമാറിനെ സംഭവം നടന്ന് അഞ്ചാം മാസം സെപ്റ്റംബർ 15ന് വിക്ടോറിയ ആശുപത്രിയിൽ ചികിത്സക്കിടെ കാമുകിയോടൊപ്പം പൊലീസ് പിടികൂടി. പൊലീസ് കസ്റ്റഡിയിലായിരിക്കെ ആശുപത്രിയിൽനിന്ന് മുങ്ങിയെങ്കിലും നാലാംനാൾ ക്രൈംബ്രാഞ്ച് പിടികൂടുകയായിരുന്നു. 660 ഗ്രാം സ്വർണം, ആർ.ടി നഗർ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ ആഭരണം പണയംവെച്ച് എടുത്ത 1.50 ലക്ഷം രൂപയിൽ 1.30 ലക്ഷം രൂപ, ക്വാളിസ്, മാരുതി വാനുകൾ എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.