മംഗളൂരു: എം.ആർ.പി.എൽ കമ്പനി വിപുലീകരണത്തിന് ഭൂമി ഏറ്റെടുക്കൽ നടപടിയിൽ ഉദ്യോഗസ്ഥർ അഴിമതിക്ക് വഴങ്ങി കർഷകദ്രോഹ നിലപാട് സ്വീകരിച്ചതായി ആരോപിച്ച് കൃഷിഭൂമി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ കർഷകർ മന്ത്രി യു.ടി. ഖാദറിനെ സൂറത്കലിൽ തടഞ്ഞു. കുത്തേത്തൂർ, പെർമുദെ ഗ്രാമങ്ങളിലെ കൃഷിഭൂമിയാണ് കർണാടക ഇൻഡസ്ട്രിയൽ ഏരിയ വികസന ബോർഡ് ഏറ്റെടുത്തത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് സമിതി നിവേദനം നൽകിയതിനെ തുടർന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ജില്ല ഡെപ്യൂട്ടി കമീഷണർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, കമ്പനിക്ക് അനുകൂല നിലപാടാണ് ജില്ല ഭരണകൂടം സ്വീകരിക്കുന്നതെന്ന് സമിതി ഭാരവാഹികളായ മധുകർ അമീൻ, വില്യം ഡിസൂസ, ഹേമലത എസ്. ഭട്ട് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.