വിദൂര വിദ്യാഭ്യാസവിഭാഗം ഗ്രേഡ്​ കാർഡുകൾ

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ഫലം പ്രസിദ്ദീകരിച്ച വിദൂര വിദ്യാഭ്യാസ വിഭാഗം (മേഴ്സി ചാൻസ്) ഒന്നും രണ്ടും മൂന്നും വർഷ ബി.സി.എ/ ബി.കോം/ ബി.ബി.എ/ ബി.എസ്സി/ ബി.എ അഫ്ദലുൽ ഉലമ മാർച്ച്/ ഏപ്രിൽ 2017 സപ്ലിമ​െൻററി (2010ഉം അതിന് മുമ്പുമുള്ള അഡ്മിഷൻ) ഗ്രേഡിങ് ആൻഡ് നോൺ ഗ്രേഡിങ് പാറ്റേണിലുള്ള വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ സർവകലാശാലയുടെ താവക്കര കാമ്പസിലെ ബന്ധപ്പെട്ട സെക്ഷനുകളിൽനിന്ന് ഹാൾ ടിക്കറ്റുമായി വന്ന് കൈപ്പറ്റേണ്ടതാണ്. ബി.എ, ബി.കോം പാർട്ട് ഒന്നും രണ്ടും പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ/ ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും. ഒന്നാം സെമസ്റ്റർ എം.എസ്സി അപ്ലൈഡ് സുവോളജി ഡിഗ്രി പ്രായോഗികപരീക്ഷ ഒന്നാം സെമസ്റ്റർ എം.എസ്സി അപ്ലൈഡ് സുവോളജി ഡിഗ്രിയുടെ (സി.സി.എസ്.എസ്-െറഗുലർ/ സപ്ലിമ​െൻററി-നവംബർ 2017) പ്രായോഗിക പരീക്ഷ സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ ഡിപ്പാർട്ട്മ​െൻറ് ഒാഫ് അപ്ലൈഡ് സുവോളജി, മാനന്തവാടി കാമ്പസിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പഠനവകുപ്പുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.