ഭയക്കേണ്ട സാഹചര്യമില്ല -കെ.കെ. ശൈലജ

കണ്ണൂർ: സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണവിധേയമാണെന്നും ഭയക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കെ.കെ. ശൈലജ. എലിപ്പനി ബാധിച്ച് 50ഒാളം പേർ മരിച്ച സാഹചര്യത്തിൽ മുഴുവൻ ജില്ലകളിലും ആരോഗ്യവകുപ്പ് അതീവജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മലിനജല സമ്പർക്കമുണ്ടായവർ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടർമാരെ സമീപിക്കണം. സ്വകാര്യ ആശുപത്രികളിലും രോഗപരിശോധനക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പി​െൻറ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനനടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.