സി.​െഎമാരെ കിട്ടാനില്ല; സ്​റ്റേഷൻ ഭരണം ഡിവൈ.എസ്​.പിമാർക്ക്​

കാസർകോട്: സ്റ്റേഷൻ ചുമതല സി.െഎമാർക്ക് നൽകിയതോടെ എല്ലാ സ്റ്റേഷനുകളിലേക്കും സി.െഎമാരെ കിട്ടാനില്ലാത്ത സ്ഥിതി. ഇതേത്തുടർന്ന് സംസ്ഥാനത്ത് 173 പൊലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ചുമതല ഡിവൈ.എസ്.പിമാർക്കായി. സുപ്രീം കോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് എസ്.എച്ച്.ഒ ചുമതല എസ്.െഎമാരിൽനിന്ന് സി.െഎമാരിലേക്ക് മാറ്റിയത്. സ്പെഷൽ റിക്രൂട്ട്മ​െൻറിലൂടെ തിരഞ്ഞെടുക്കപ്പെട്ട എസ്.െഎമാർക്ക് 'വില'യില്ലാതാവുകയും സി.െഎമാർ വീണ്ടും എസ്.െഎമാരായി തരംതാഴ്ത്തപ്പെടുകയും ചെയ്തു. സ്റ്റേഷൻ ചുമതല നൽകാൻ മതിയായ സി.െഎമാർ ഇല്ലാതായതോടെ ഡി.വൈ.എസ്.പിമാർ വീണ്ടും പഴയ സി.െഎയുടെ പണിയിലേക്ക്് തിരിച്ചുവന്നു. സി.െഎമാരില്ലാത്ത സ്റ്റേഷനുകളുടെ ചുമതല അവിടെ തന്നെയുള്ള പ്രിൻസിപ്പൽ എസ്.െഎമാർക്ക് നൽകുന്നത് സുപ്രീം കോടതിയുടെ ഉത്തരവിന് എതിരാണ്. അത് മറികടക്കാനാണ് ഡിവൈ.എസ്.പിമാർക്ക് നൽകിയത്. എസ്.എച്ച്.ഒ ചുമതല സംബന്ധിച്ച് ഒരു വർഷംമുമ്പ് സർക്കാർ തീരുമാനമെടുത്തപ്പോൾ ആവശ്യത്തിന് സി.െഎമാരില്ലെങ്കിൽ ഗ്രേഡ് എസ്.െഎമാർക്ക് പ്രമോഷൻ നൽകി സി.െഎമാരാക്കി സ്േറ്റഷൻ ചുമതല ഏൽപിക്കാനായിരുന്നു തീരുമാനം. പൊലീസ് അസോസിയേഷ​െൻറ താൽപര്യമാണിതിനു പിന്നിൽ. സർക്കാറി​െൻറ മൂന്നാം വാർഷികത്തി​െൻറ ഭാഗമായി നിരവധി ഗ്രേഡ് എസ്.െഎമാർക്ക് പ്രമോഷൻ നൽകാനാണ് ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. എന്നാൽ, മഴയും പിന്നാലെയുണ്ടായ പ്രളയവും ഇതിന് തിരിച്ചടിയായി. ...രവീന്ദ്രൻ രാവണേശ്വരം...
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.