പതിമൂന്ന് ജില്ലകളെയും പ്രളയമെടുത്തപ്പോൾ ഞങ്ങൾ കാസർകോട്ടുകാർ സുഖമായി ഉറങ്ങിയെന്ന് കരുതരുത്. ഒാണവും ബക്രീദും നന്നായി ആഘോഷിച്ചുവെന്നും കരുതരുത്. ഞങ്ങളും ഉറങ്ങിയില്ല. ആഘോഷങ്ങൾ ഉള്ളിലൊതുക്കി ആ ദിവസം പ്രളയബാധിതർക്കായി നീക്കിവെച്ചു. ഒാരോ ഉരുൾപൊട്ടലിലും ഞങ്ങളുടെ ഉള്ളം പിടഞ്ഞു. നീരൊഴുക്കിെൻറ ശക്തി കൂടിയപ്പോൾ രക്ഷിക്കാൻ വടക്കെ മലബാറിെൻറ കൈകൾ എല്ലാ അതിരുകളെയും അതിലംഘിച്ച് അവിടെ എത്തിയിരുന്നു. ഞങ്ങളുടെ സംസാരത്തെ കളിയാക്കിയാലും കുറ്റവാളികളായ സർക്കാർ ഉദ്യോഗസ്ഥരെ നാടുകടത്താനുള്ള ഇടമാക്കി മാറ്റിയാലും ഉള്ളിൽ സ്നേഹം പ്രളയമായി തന്നവരാണ് കാസർകോടൻ ജനത. ഇൗ പ്രളയത്തിലും ഒരു കുറ്റവാളിയായ ഉേദ്യാഗസ്ഥനെ ഇങ്ങോട്ട് നാടുകടത്തിയപ്പോഴും അപമാനിക്കലിൽ മനംനോവാതെ കാസർകോടൻ സ്നേഹപാഠങ്ങൾ പകർന്നുതന്നത് പതിനായിരങ്ങൾ. മുഖ്യമന്ത്രി 'ഒരുമാസത്തെ ശമ്പളം തരൂ...' എന്ന് പറയുന്നതിനു മുേമ്പ, തന്നുകഴിഞ്ഞ് മാതൃകയായിരുന്നു കാസർകോട്. വയനാട്ടിലേക്ക് ഒഴുകിയ കുത്തരി പ്രളയം, മതീ..മതീ എന്ന് പറഞ്ഞതുകൊണ്ട്് കാസർകോട്ടുകാർ നിർത്തി. ആലപ്പുഴയിലേക്ക് വണ്ടിയും കൊണ്ട് പാഞ്ഞു. കണക്കുകൾ കാണില്ല. കണക്കുകൾ നോക്കി കാരുണ്യം പകർന്നില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞുകൊണ്ട് ദുരന്ത ഭൂമിയിലേക്ക് പാഞ്ഞവർ എത്രയെന്ന് ആർക്കും പറയാനാവില്ല. ആരും അതിെൻറ കണക്ക് എടുത്തിട്ടുമില്ല. ഇത് പ്രളയ വഴിയിലെ കാസർകോടൻ കാരുണ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.