കാഞ്ഞങ്ങാട്: ചെമ്പരത്തി, തെച്ചി, അരളി, നിത്യകല്യാണി തുടങ്ങി കുട്ടികൾ ശേഖരിച്ച നൂറിലധികം നാടൻ പൂച്ചെടികൾ ഉപയോഗിച്ച് ദുർഗ ഹയർസെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബിെൻറ നേതൃത്വത്തിൽ ശലഭോദ്യാനമൊരുങ്ങുന്നു. പ്രത്യേകം മൺതറ ഒരുക്കിയാണ് ഉദ്യാനം സജ്ജമാക്കുന്നത്. ശ്രീരാഗ്, രാഹുൽ, പവൻകൃഷ്ണ, പ്രമോദ്, ശീർഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. അധ്യാപകരായ ശശീന്ദ്രൻ, കനകശ്രീ എന്നിവരും ഇവർക്കൊപ്പമുണ്ട്. ശലഭോദ്യാന നിർമാണം ഹെഡ്മിസ്ട്രസ് എം.വി ചന്ദ്രമതി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.