ശ്യാമപ്രസാദ് വധം: മുഖ്യ സൂത്രധാരൻ അറസ്​റ്റിൽ

പേരാവൂർ: എ.ബി.വി.പി പ്രവർത്തകനായിരുന്ന കണ്ണവം ആലയാട്ടെ ശ്യാമപ്രസാദിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പോപുലർഫ്രണ്ട് ഉരുവച്ചാൽ ഡിവിഷൻ പ്രസിഡൻറ് കൂത്തുപറമ്പ് മെരുവമ്പായിയിലെ വായോത്ത് മാണിക്കോത്ത് വി.എം. സലിമീനെയാണ് (37) കർണാടകയിൽ ബെളഗാവി അതിർത്തിയിലെ സങ്കേശ്വരത്തുനിന്ന് പേരാവൂർ സി.ഐ കെ.വി. പ്രമോദനും സംഘവും അറസ്റ്റ്ചെയ്തത്. കർണാടക, മഹാരാഷ്ട്ര അതിർത്തിപ്രദേശമാണിത്. കേസിൽ ഒമ്പതാം പ്രതിയാണ് സലീം. കോടതി അവധിദിനമായതിനാൽ മജിസ്‌ട്രേറ്റി​െൻറ വസതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. അടുത്തദിവസം ചോദ്യംചെയ്യാൻ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. ശ്യാമപ്രസാദിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിലും വാഹനം ഏർപ്പാടാക്കിയതിലും പ്രതിയാണ് സലീമെന്ന് പൊലീസ് പറഞ്ഞു. ശ്യാമപ്രസാദിനെ വധിച്ചതി​െൻറ നാലാം ദിവസം ഒളിവിൽപോയ ഇയാൾ സേങ്കശ്വരത്ത് ഹോട്ടലിൽ ജോലിചെയ്തുവരുകയായിരുന്നു. സി.ഐ കെ.വി. പ്രമോദൻ, എസ്.ഐ കെ.എം. ജോൺ, മുഹമ്മദ് റാഫി, ഇ.കെ. രമേശൻ, കെ.വി. ശിവദാസൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. 2018 ജനുവരി 19നാണ് പേരാവൂർ ഐ.ടി.ഐ വിദ്യാർഥിയായിരുന്ന ശ്യാമപ്രസാദിനെ വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം കോളയാട് കൊമ്മേരിയിൽവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. മുഖ്യപ്രതികളെ അന്ന് തന്നെ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.