മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റിൽ

കണ്ണൂർ: മൂന്നു കിലോ കഞ്ചാവുമായി കണ്ണൂരിൽ രണ്ടുേപർ അറസ്റ്റിൽ. കക്കാട് കൊയിലോത്ത് ഹൗസിലെ കെ. ഷഫീഖ് (21), കൊറ്റാളി അഷ്റഫ് മൻസിലിലെ സി.പി. ഷമീൽ (19) എന്നിവരെയാണ് ടൗൺ സി.െഎ ടി.െക. രത്നകുമാർ, എസ്.െഎ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബംഗളൂരു മഡിവാളയിൽനിന്ന് ട്രെയിൻമാർഗം കണ്ണൂരിെലത്തിയ സംഘം കണ്ണൂരിലെ ടൂറിസ്റ്റ് ഹോമിൽ മുറിയെടുക്കാൻ ശ്രമിക്കുന്നതിനിടെ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പിടികൂടുകയായിരുന്നു. ഷഫീഖ് നേരത്തെ കഞ്ചാവുകേസിൽ പ്രതിയാണ്. 500 ഗ്രാം വീതം ആറു പാക്കറ്റുകളാക്കി രണ്ടു ബാഗുകളിൽ സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ എ.എസ്.െഎ രാജീവൻ, മഹിജൻ, അജിത്ത്, മിഥുൻ, സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ ഇരുവരെയും പൊലീസ് കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.