കായികമായ കളികളിലൂടെ കുട്ടികളിലെ മയോപ്പിയ കുറക്കാന്‍ സാധിക്കുമെന്ന്​ നേത്രരോഗ വിദഗ്​ധർ

കണ്ണൂര്‍: കായികമായ കളികളില്‍ കൂടി കുട്ടികളിലെ മയോപ്പിയ കുറക്കാന്‍ സാധിക്കുമെന്ന് നേത്രരോഗ വിദഗ്ധരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സംസ്ഥാനതല സമ്മേളനത്തിലെ ചർച്ചയിൽ പെങ്കടുത്തവർ അഭിപ്രായപ്പെട്ടു. തുള്ളിമരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയിലൂടെ കുട്ടികളുടെ അന്ധത ഗണ്യമായി കുറക്കാന്‍ സാധിക്കുമെന്നും അഭിപ്രായമുണ്ടായി. കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് (കെ.എസ്.ഒ.എസ്), ഒഫ്താല്‍മിക് സൊസൈറ്റി ഓഫ് കണ്ണൂര്‍ (ഒ.എസ്.കെ), ഐ.എം.എ തലശ്ശേരി, കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഐ ഹോസ്പിറ്റല്‍ എന്നിവയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന സംസ്ഥാനതല സമ്മേളനം കെ.എസ്.ഒ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. രാധാ രമണന്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോക്കോമ, റെറ്റിന, കുട്ടികളിലെ നേത്രരോഗങ്ങള്‍, തിമിര ശസ്ത്രക്രിയ, പ്ലാസ്റ്റിക് സര്‍ജറി, ഓപറേഷന്‍ തിയറ്ററിലെ അണുമുക്തീകരണം തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെ.എസ്.ഒ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ശ്രീനി എടക്ലോണ്‍ അധ്യക്ഷത വഹിച്ചു. ഒ.എസ്.കെ പ്രസിഡൻറ് ഡോ. വി.ഒ. രോഹന്‍ ബാബു, ഡോ. വനജ രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ലൈല മേനോന്‍, ഡോ. പി.ടി. ജ്യോതിസ്, ഡോ. ബിന്ദു അജിത്ത്, ഡോ. എസ്. അജിത്ത്, ഡോ. അനീറ്റ, പ്രഫ. ഡോ. സുന്‍ദീപ് വിജയരാഘവന്‍, ഡോ. മാത്യു കുര്യന്‍, ഡോ. പ്രഭ ശങ്കര്‍, ഡോ. വി.എ. ജോയ്‌സണ്‍, ഡോ. എസ്. ശശികുമാര്‍, ഡോ. രാജീവ് സുകുമാരന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.