കാസർകോട്: മാർക്സിസം പഴഞ്ചനാണെന്ന വാദം തെറ്റാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. സി.പി.എം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർക്സിെൻറ 200ാം ജന്മവാർഷികത്തിെൻറ ഭാഗമായി നഗരസഭ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർക്സിസം ശാസ്ത്രമാണ്. ഉൗർജതന്ത്രവും രസതന്ത്രവും പോലെതന്നെ അതിവേഗം വികസിക്കുന്ന സാമൂഹികശാസ്ത്രമാണ്. മതങ്ങൾക്ക് ഇൗ വികാസം ഉണ്ടാകുന്നില്ല. വസ്തുനിഷ്ഠമായതുകൊണ്ടാണ് മാർക്സിസം വളരുന്നത്. ഉരുവിടാനുള്ള മന്ത്രമല്ല, പ്രയോഗിക്കാനുള്ള ശാസ്ത്രമാണ്. കമ്യൂണിസ്റ്റുകാരൻ ശാസ്ത്രജ്ഞനും പടയാളിയുമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. കുഞ്ഞമ്പു, ജില്ല സെക്രേട്ടറിയറ്റ് അംഗം വി.പി.പി. മുസ്തഫ, പി.എ.എം. ഹനീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.