കണ്ണൂർ: പ്രളയത്തിൽ മുങ്ങിയ കേരളത്തിെൻറ ദുരിതത്തെപ്പോലും വകവെക്കാതെ ഇന്ധന വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഒാൾ ഇന്ത്യ അൺ ഒാർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. കാൾടെക്സിൽ നടന്ന സമരം ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. അൺ ഒാർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ല പ്രസിഡൻറ് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. മനോഹരൻ ചാല, ജെസി ഷിജി, ത്രേസ്യാമ്മ മാത്യു, അനസ് നമ്പ്രം, പ്രജീഷ് കോറളായി, ആർ.പി. ഷഫീഖ്, സണ്ണി പോത്തനാംതടം, ജി.ബാബു, റഷീദ് പുന്നാട്, ടി. ജയപ്രകാശ്, പി.പി. മുസ്തഫ, നൗഫൽ നാറാത്ത്, ജമാൽ വിളയംകോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.